International
യുക്രൈനെതിരായ സൈനിക നടപടി; അനുമതി നല്‍കി റഷ്യന്‍ പാര്‍ലിമെന്റ്
മോസ്‌കോ: | യുക്രൈനെതിരായ സൈനിക നടപടിക്ക് പ്രസിഡന്റ് ബോറിസ് യെല്‍സിന് അനുമതി നല്‍കി റഷ്യന്‍ പാര്‍ലിമെന്റ്. അതിര്‍ത്തിയില്‍ സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റിനു മുന്നില്‍ ഇനി തടസമില്ല. റഷ്യന്‍ സൈന്യം യുക്രൈനിലെ ഡോണ്‍ബാസിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നിര്‍മിച്ച മിസൈലുകള്‍ റഷ്യക്ക് ഭീഷണിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. മിസൈലുകള്‍ ഉപയോഗിച്ച് മോസ്‌കോയെ ആക്രമിക്കാന്‍ യുക്രൈന് സാധിക്കും.
അതിനിടെ, റഷ്യയുടെ നീക്കത്തെ ചെറുക്കാന്‍ യുക്രൈന്‍ സഹായം തേടി. റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്ക വ്യക്തമാക്കി. യുക്രൈനെ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി കൃത്യമായ സൂചനയുണ്ടെന്ന് നാറ്റോ മേധാവിയും പ്രതികരിച്ചു. യുക്രൈനു ചുറ്റും റഷ്യ സൈന്യത്തെ വിന്യസിച്ചതായും നാറ്റോ പറഞ്ഞു.