National
മൊറേനയില്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്നു വീണു; ഒരു പൈലറ്റ് മരിച്ചു
സൈനികാഭ്യാസത്തിനിടെ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്.

മൊറേന| മധ്യപ്രദേശിലെ മൊറേനയില്‍ രണ്ട് സൈനിക വിമാനങ്ങള്‍ തകര്‍ന്നു വീണു. സൈനികാഭ്യാസത്തിനിടെ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഒരു ഐഎഎഫ് പൈലറ്റ് മരിച്ചു.
ഇന്ന് രാവിലെയാണ് വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തില്‍പ്പെട്ടത്. വിമാനങ്ങള്‍ പതിവ് പറക്കല്‍ പരിശീലന ദൗത്യത്തിലായിരുന്നുന്നു. സുഖോയ്ക്ക് രണ്ട് പൈലറ്റുമാരും മിറാഷിന് ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്.
വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയാണ് അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചത്.
---- facebook comment plugin here -----