National
സൈനിക വാഹനം മഞ്ഞില്‍ തെന്നി 50 അടി താഴ്ചയിലേക്ക് വീണു
രക്ഷാപ്രവര്‍ത്തനം തുടരുന്നു
കശ്മീര്‍ | ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ സൈനിക വാഹനം മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് വീണു. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തില്‍ നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ഒരുമാസം മുന്നേ ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനിക വാഹനം തെന്നിമാറി മറിഞ്ഞ് സൈനികന് വീരമൃത്യു സംഭവിച്ചിരുന്നു.
---- facebook comment plugin here -----