Kerala
പാല്‍ തൊണ്ടയില്‍ കുടുങ്ങി; രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കൊടുമണ്‍ കടയ്ക്കവിളയില്‍ വീട്ടില്‍ ബിനു പാപ്പച്ചന്‍-ബിന്‍സി ദമ്പതികളുടെ മകള്‍ ജ്യൂവല്‍ ആണ് മരിച്ചത്.
കോന്നി | പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടുമണ്‍ കടയ്ക്കവിളയില്‍ വീട്ടില്‍ ബിനു പാപ്പച്ചന്‍-ബിന്‍സി ദമ്പതികളുടെ മകള്‍ ജ്യൂവല്‍ ആണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടരയോടെ ബിന്‍സിയുടെ അതിരുങ്കലിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൂടല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----