Kerala
കറവസമയം ഏകീകരിക്കും; കാലിത്തീറ്റ വില കുറക്കുന്നതിനായി പുല്‍കൃഷി വ്യാപകമാക്കണം: മന്ത്രി ജെ ചിഞ്ചുറാണി
ശാസ്ത്രീയ തീറ്റ നല്‍കുന്നതു സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും
പത്തനംതിട്ട | കാലിത്തീറ്റവില കുറയ്ക്കുന്നതിനായി പുല്‍കൃഷി വ്യാപകമാക്കണമെന്ന്് മന്ത്രി ജെ ചിഞ്ചുറാണി .. റാന്നി-വെച്ചൂച്ചിറയില്‍ ക്ഷീരസംഗമം നിറവ് 2023ന്റെ പൊതുസമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പച്ചപ്പുല്ല് പ്രത്യേക രീതിയില്‍ സംസ്‌കരിച്ച് സൂക്ഷിക്കുന്ന സൈലേജ് കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തണം. പശുക്കള്‍ക്കു ശാസ്ത്രീയ തീറ്റ നല്‍കുന്നതു സംബന്ധിച്ച് ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കും. കാലിത്തീറ്റവില ക്രമീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാലിന്റെ ഉത്പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനു സംഘങ്ങളിലെ അംഗങ്ങളുടെ സഹകരണത്തോടെ കറവസമയം ഏകീകരിക്കും. കന്നുകാലികളിലെ വന്ധ്യതാ ചികിത്സയ്ക്കു സംസ്ഥാനത്തു ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജെയിംസ്, ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ പങ്കെടുത്തു.