From the print
കടല്‍ കടക്കാന്‍ മില്‍മയുടെ പാല്‍പ്പൊടിയും
പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി ക്യാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുക.
തിരുവനന്തപുരം | മില്‍മ പാല്‍പ്പൊടി ഇനി ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും. മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്‌നര്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നാളെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനില്‍ നിന്ന് സ്വീകരിക്കും.
പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി ക്യാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മില്‍മ ചെയര്‍മാന്‍ കെ എസ് മണി, ലുലു ഗ്രൂപ്പ് ഇന്ത്യ സി ഇ ഒയും ഡയറക്ടറുമായ എം എ നിഷാദില്‍ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ സ്വീകരിക്കും. ലുലു ഗ്രൂപ്പിന്റെ എക്‌സ്‌പോര്‍ട്ട് ഡിവിഷനായ ലുലു ഫെയര്‍ എക്‌സ്‌പോർട്ട്സ് ആണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നത്. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ മില്‍മ ഡയറി വൈറ്റ്‌നറിന്റെ വിപണനോദ്ഘാടനം നിര്‍വഹിക്കും. മില്‍മ എം ഡി ആസിഫ് കെ യൂസഫ് ചടങ്ങില്‍ സംബന്ധിക്കും.