milma milk
മിൽമ പച്ച, മഞ്ഞ കവറുകളിലെ പാലിന് വില വർധിപ്പിച്ചു
പാക്കറ്റിന് ഒരു രൂപയാണ് കൂട്ടിയത്.
കോഴിക്കോട് | മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിന് വില വർധിപ്പിച്ചു. പാക്കറ്റിന് ഒരു രൂപയാണ് കൂട്ടിയത്. നാളെ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 രൂപയുമാകും. ഈ പാൽ വിപണിയിൽ കുറഞ്ഞ അളവിൽ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മിൽമ അധികൃതർ പറഞ്ഞു.
കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാലിന്റെ വിലയിൽ മാറ്റമില്ല. അഞ്ച് മാസം മുമ്പ് പാൽ ലിറ്ററിന് ആറ് രൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു.
---- facebook comment plugin here -----