Kerala
മില്‍മ പാല്‍; വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ആറ് രൂപയാണ് ലിറ്ററിന് വര്‍ധിക്കുന്നത്.
കോഴിക്കോട് | മില്‍മ പാലിന്റെ പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ആറ് രൂപയാണ് ലിറ്ററിന് വര്‍ധിക്കുന്നത്. ഇതോടെ നീല കവര്‍ പാല്‍ ലിറ്ററിന് 52 രൂപയാകും. ഇളം നീല പാക്കറ്റിലുള്ള 500 മില്ലി ലിറ്ററിന്റെ ടോണ്‍ഡ് പാലിന് 25 രൂപയും കടുംനീല പാക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോണ്‍ഡിന് 26 രൂപയുമാണ് പുതുക്കിയ നിരക്ക്.
വില വര്‍ധനയിലൂടെ അഞ്ചുരൂപ മൂന്നു പൈസയാണ് കര്‍ഷകന് അധികമായി ലഭിക്കുക. മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകര്‍ഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. നാളെ മുതല്‍ കവറില്‍ പുതുക്കിയ വില പ്രിന്റ് ചെയ്യുമെന്ന് മില്‍മ അറിയിച്ചു. പാലിനൊപ്പം തൈരിനും പാല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മറ്റ് ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.