Connect with us

Kerala

ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി

പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും

Published

|

Last Updated

തിരുവനന്തപുരം |  മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. വര്‍ധിപ്പിക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കര്‍ഷകനു നല്‍കാനാണു നിലവിലെ തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി. പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും.

പാല്‍ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മില്‍മയുടെ ശുപാര്‍ശ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Latest