Kerala
മില്‍മ പാലിന് ലിറ്ററിന് ആറ് രൂപ കൂട്ടും
ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നു മന്ത്രി
തിരുവനന്തപുരം | മില്‍മ പാലിന് ആറ് രൂപ കൂട്ടും. വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. എന്നുമുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്ന കാര്യം മില്‍മ ചെയര്‍മാന് തീരുമാനിക്കാം. എട്ട് രൂപ 57 പൈസയുടെ വര്‍ധനയാണ് മില്‍മ ശുപാര്‍ശ ചെയ്തിരുന്നത്. വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നു മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
പാല്‍ വിലയില്‍ അഞ്ചു രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാന്‍ സര്‍ക്കാര്‍ മില്‍മക്ക് അനുമതി നല്‍കിയത്. പാല്‍ വിലയും ഉല്‍പ്പാദന ചെലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടി.
കേരളത്തില്‍ മദ്യവിലയും കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വര്‍ധിക്കും. മദ്യ ഉല്‍പ്പാദകരില്‍ നിന്ന് ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വര്‍ധിപ്പിച്ചത്.