Connect with us

Kerala

മില്‍മ റിച്ചിന്റെ വില വര്‍ധന പിന്‍വലിച്ചു

കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട് പാലിന്റെ വര്‍ധിപ്പിച്ച വില തുടരും

Published

|

Last Updated

തിരുവനന്തപുരം  | കൊഴുപ്പു കൂടിയ പാലായ മില്‍മ റിച്ചിന്റെ (പച്ച കവര്‍) വിലവര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചു. റിച്ച് പാല്‍ ലീറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് പിന്‍വലിച്ചത്. കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട് പാലിന്റെ വര്‍ധിപ്പിച്ച വില തുടരും. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.

മില്‍മ റിച്ച് അര ലീറ്റര്‍ പാക്കറ്റിന് 29 രൂപയില്‍ നിന്ന് 30 രൂപയായും മില്‍മ സ്മാര്‍ട് ഡബിള്‍ ടോണ്‍ഡ് (മഞ്ഞ കവര്‍) അര ലീറ്റര്‍ പാക്കറ്റിന് 24 രൂപയില്‍നിന്ന് 25 രൂപയായുമാണ് കൂട്ടിയത്. എന്നാല്‍ പാല്‍വില വര്‍ധന സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചിരുന്നു. തുടര്‍ന്നാണ് റിച്ച് പാലിന്റെ വിലവര്‍ധനവ് പിന്‍വലിച്ചത്.

 

Latest