Connect with us

National

ജമ്മു കശ്മീരില്‍ മൈന്‍ സ്‌ഫോടനം; ആറ് സൈനികര്‍ക്ക് പരുക്ക്

ഗൂര്‍ഖ റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നും പരുക്കേറ്റ സൈനികരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ രജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൊവ്വാഴ്ച ഉണ്ടായ മൈന്‍ സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരുക്കേറ്റു. രാവിലെ 10.45 ഓടെ രജൗറിയിലെ ഖംബ കോട്ടയ്ക്ക് സമീപം ഗൂര്‍ഖ റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നും പരുക്കേറ്റ സൈനികരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു

.ജനുവരി 4 ന് ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈനികരെ വഹിച്ചുകൊണ്ടുപോയ ഒരു സൈനിക ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുന്നിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ജില്ലയിലെ സദര്‍ കൂട്ട് പയേണ്‍ പ്രദേശത്തിന് സമീപം ഒരു വളവില്‍ ഒരു ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴാണ് അപകടം സംഭവിച്ചത്.

Latest