Connect with us

Kerala

വിഷു വിപണിയിൽ മിന്നി റെഡിമേഡ് കൊന്നപ്പൂവും

വരും വര്‍ഷങ്ങളിലും ഉപയോഗിക്കാമെന്നതിനാല്‍ ഇത്തരം പൂക്കള്‍ നല്ലപോലെ വിറ്റുപോകുന്നുണ്ടെന്ന് കച്ചവടക്കാര്‍

Published

|

Last Updated

കോഴിക്കോട് | വസ്ത്രങ്ങളുൾപ്പെടെയുള്ളവ റെഡിമേഡ് ആയിട്ട് കാലങ്ങളായി. ഇതിനു പുറമെ വിഷു വിപണിയില്‍ ഇടംപിടിച്ച് റെഡിമേഡ് കൊന്നപൂക്കളും. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഇത്തരം പൂക്കള്‍ കാഴ്ച്ചയില്‍ ഒറിജിനലിനെ വെല്ലുന്നതാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

ഒരു ഇതള്‍ പൂവിന് 80 രൂപയാണ് വില. നേരത്തെ കണിക്കൊന്നകള്‍ പൂവിടുന്നതിനാല്‍ വിഷുവിന് പ്ലാസ്റ്റിക്ക് കൊന്നപ്പൂക്കള്‍ക്ക് ഡിമാന്റ് കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വരും വര്‍ഷങ്ങളിലും ഉപയോഗിക്കാമെന്നതിനാല്‍ ഇത്തരം പൂക്കള്‍ നല്ലപോലെ വിറ്റുപോകുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.

വിഷു ദിനത്തില്‍ പൂക്കള്‍ക്കുണ്ടാകുന്ന ക്ഷാമം മുതലെടുത്താണ് പ്ലാസ്റ്റിക്ക് പൂക്കള്‍ വിപണി കൈയ്യടക്കുന്നത്. വാഹനങ്ങളിലും മറ്റും തൂക്കിയിടുന്നതിനായി ഡ്രൈവർമാരും ഇത്തരം പൂക്കൾ വാങ്ങുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പലയിടത്തും ഒരു മാസം മുന്‍പു തന്നെ കണിക്കൊന്നകള്‍ കാലംതെറ്റി പൂവിട്ടിരുന്നു. വിഷുവിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊന്നപൂക്കള്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Latest