Connect with us

Uae

മിനിമം വേഗപരിധി: 78 ശതമാനം ആളുകള്‍ അനുകൂലിച്ച് വോട്ട് ചെയ്തു

140 കിലോമീറ്റര്‍ വേഗമുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിന്റെ ഇടതുവശത്തെ രണ്ട് പാതകളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കഴിഞ്ഞ മാസം പോലീസ് പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

അബൂദബി | അബൂദബിയിലെ പ്രധാന റോഡിലെ വേഗമേറിയ പാതകളില്‍ ഏപ്രില്‍
ഒന്ന് മുതല്‍ അബൂദബി പോലീസ് നടപ്പിലാക്കിയ മിനിമം വേഗത പദ്ധതിയെ ഭൂരിഭാഗം താമസക്കാരും പിന്തുണച്ചു. 78 ശതമാനം ആളുകളും നീക്കത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഫോഴ്സ് സാമൂഹിക മാധ്യമത്തില്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. ട്വിറ്ററില്‍, 81 ശതമാനത്തിലധികം ഉപയോക്താക്കള്‍ തീരുമാനത്തെ പിന്തുണച്ചു.

140 കിലോമീറ്റര്‍ വേഗമുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിന്റെ ഇടതുവശത്തെ രണ്ട് പാതകളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കഴിഞ്ഞ മാസം പോലീസ് പ്രഖ്യാപിച്ചിരുന്നു. മെയ് ഒന്ന് മുതല്‍ രണ്ട് പാതകളില്‍ വേഗപരിധിക്ക് താഴെ വാഹനമോടിച്ചാല്‍ നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയാണ് മിനിമം വേഗപരിധി സജീവമാക്കുന്നതിന്റെ ലക്ഷ്യമെന്ന് പോലീസ് വിശദീകരിച്ചു. ശരിയായ പാതകള്‍ ഉപയോഗിക്കുന്നതിന് വേഗത കുറഞ്ഞ വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും. റോഡിന് പരമാവധി വേഗപരിധി 140 കിലോമീറ്റര്‍ ആയതിനാല്‍, ഫാസ്റ്റ് ലെയിനുകളില്‍ 120 കിലോമീറ്റര്‍ എന്ന മിനിമം വേഗത നിര്‍ബന്ധമാക്കിയതോടെ ഈ ട്രാക്കുകളിലെ എല്ലാ വാഹനങ്ങളും 120 കിലോമീറ്റര്‍ മാര്‍ജിനില്‍ സഞ്ചരിക്കുന്നുവെന്നു ഉറപ്പാക്കും.

അപകടങ്ങള്‍ ഉണ്ടായാല്‍ അവയുടെ തീവ്രത കുറയ്ക്കാന്‍ പുതിയ വേഗ പരിധി സഹായിക്കും. കൂടാതെ, രണ്ട് പാതകളിലും വാഹനങ്ങള്‍ കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ എപ്പോഴും അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കും. പുതിയ വേഗ പരിധി പ്രഖ്യാപനത്തിന് റോഡ് ഉപയോക്താക്കളില്‍ നിന്ന് പിന്തുണയുടെ സന്ദേശങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.

സഹ ഡ്രൈവര്‍മാരോട് ബഹുമാനമോ പരിഗണനയോ നല്‍കാത്ത ചില തരം ഡ്രൈവര്‍മാരുണ്ട്. ഇത്തരക്കാര്‍ തിരുത്താന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാമെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. എമിറേറ്റിലെ മറ്റ് ഹൈവേകളിലും റോഡുകളിലും ഈ നീക്കം നടപ്പിലാക്കാന്‍ നിരവധി ഉപയോക്താക്കള്‍ സര്‍വേയില്‍ ആവശ്യപ്പെട്ടു.

 

Latest