National
രാഷ്ട്രപതിക്കെതിരായ മന്ത്രിയുടെ അധിക്ഷേപം; മാപ്പ് പറഞ്ഞ് മമത ബാനര്‍ജി
അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിക്ക് അന്ത്യശാസനം നല്‍കി.
കൊല്‍ക്കത്ത | രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. മന്ത്രിയുടെ പരാമര്‍ശത്തെ അപലപിച്ച മമത ഭാവിയില്‍ ഇത്തരത്തില്‍ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിക്ക് അന്ത്യശാസനം നല്‍കി. മന്ത്രിയായ അഖില്‍ ഗിരിയാണ് രാഷ്ട്രപതിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
രാഷ്ട്രപതിയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. അത്തരം പരാമര്‍ശങ്ങളെ പാര്‍ട്ടി ഒരിക്കലും പിന്തുണക്കില്ല. അവര്‍ നല്ല സ്ത്രീയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുവേണ്ടി താന്‍ മാപ്പുചോദിക്കുകയാണ്. സൗന്ദര്യം എന്നതു നിങ്ങള്‍ പുറമേ കാണുന്നതല്ല, അതു നിങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ എങ്ങനെയാണ് എന്നത് ആശ്രയിച്ചാണ- ് മമത ബാനര്‍ജി പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് മമത മാപ്പ് പറഞ്ഞത്.
അഖില്‍ ഗിരിയുടെ വിവാദ പരാമര്‍ശം സമൂഹമാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിക്കുകയും വ്യാപക ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് മന്ത്രി അഖില്‍ ഗിരി പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.