Connect with us

minster ak sasiendran

കേരള ഹൗസില്‍ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരുക്ക്

കൈവിരലിന് പരുക്കേറ്റ അദ്ദേഹം ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | കേരളാ ഹൗസില്‍ വീണ് വനംമന്ത്രി എ കെ ശശീന്ദ്രന് പരുക്ക്. കേരളാ ഹൗസിന്റെ പടികളില്‍ നിന്ന് താഴേയ്ക്ക് വീണ മന്ത്രിക്ക് കൈവിരലുകള്‍ക്കാണ് പരുക്കേറ്റത്. ഡോക്ടര്‍മാര്‍ രണ്ട് ആഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. എന്‍ സി പി യോഗത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്.