Kerala
ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്നും മന്ത്രി ആന്റണി രാജു പിന്‍മാറി; ദുര്‍വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി
സമരക്കാരെ ഒതു മന്ത്രിയും തീവ്രവാദികളെന്ന് വിളിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
കൊച്ചി | വിഴിഞ്ഞം തുറമുഖ സമരത്തെ തുടര്‍ന്ന് സര്‍ക്കാറും ലത്തീന്‍ സഭയം തമ്മിലുള്ള ബന്ധം വഷളായിരിക്കെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്നും മന്ത്രി ആന്റണി രാജു പിന്‍മാറി. ലൂര്‍ദ് ആശുപത്രിയുടെ ചടങ്ങില്‍ നിന്നാണ് ആന്റണി രാജു പിന്മാറിയത്. തിരക്കുള്ളതിനാലാണ് പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നും ഇതിന് ദുര്‍വ്യാഖ്യാനം വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടത്. കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അദാനിയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമില്ല. സമരക്കാരെ ഒതു മന്ത്രിയും തീവ്രവാദികളെന്ന് വിളിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.