Connect with us

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഇപ്പോള്‍ നടത്തുന്നത് അനാവശ്യ സമരമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്. പരീക്ഷ നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി കൊണ്ടുള്ള സമരം പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും. എന്നാല്‍ സമരം ചെയ്തിട്ടാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്ന് വരുത്തി തീര്‍ക്കാനാണ് സ്വകാര്യ ബസുടമകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

വീഡിയോ കാണാം

 

Latest