Connect with us

jifri thangal

ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി അത്യധികം ഭീരുത്വം നിറഞ്ഞതെന്ന് മന്ത്രി ദേവർകോവിൽ

അന്യായമായി കൈയടക്കിയ വഖഫ് ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മതവിഭജനം നടത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ലീഗിന്റെ സൃഗാലബുദ്ധിയെ പണ്ഡിതോചിതമായി പരിപക്വതയോടെ കൈകാര്യം ചെയ്തതാണ് പ്രകോപനങ്ങളുടെ മൂലകാരണമെന്നത് നിസ്തര്‍ക്കമാണ്.

Published

|

Last Updated

തിരുവനന്തപുരം | ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി അത്യധികം ഭീരുത്വം നിറഞ്ഞതാണെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അന്യായമായി കൈയടക്കിയ വഖഫ് ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മതവിഭജനം നടത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ലീഗിന്റെ സൃഗാലബുദ്ധിയെ പണ്ഡിതോചിതമായി പരിപക്വതയോടെ കൈകാര്യം ചെയ്തതാണ് പ്രകോപനങ്ങളുടെ മൂലകാരണമെന്നത് നിസ്തര്‍ക്കമാണ്. പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും അതിന് വശംവദരാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലവിളി നടത്തിയും പിന്തിരിപ്പിക്കുക എന്നത് എല്ലാ വര്‍ഗീയ വാദികളുടെയും പൊതു നിലപാടാണ്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.