RATION CARD
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തല്‍ ലളിതവും സുതാര്യവുമാക്കിയതായി മന്ത്രി ജി ആര്‍ അനില്‍
റേഷന്‍ കാര്‍ഡുകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ലളിതമായും സുതാര്യമായും നടന്നുവരുന്നു

പത്തനംതിട്ട | റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനുള്ള നടപടി ലളിതവും സുതാര്യവുമാക്കിയതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി പെരുനാട് മഠത്തുംമൂഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷന്‍ കാര്‍ഡുകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ലളിതമായും സുതാര്യമായും നടന്നുവരുന്നു. റേഷന്‍ കാര്‍ഡുകളില്‍ പല വിധത്തിലുണ്ടായിരുന്ന തെറ്റുകള്‍ തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. റേഷന്‍ വാങ്ങുന്ന കടകളില്‍ തന്നെ പരാതികള്‍ സ്വീകരിക്കാന്‍ ഈ മാസം 15 വരെ നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ സംവിധാനം നവീകരിച്ച് കുറ്റമറ്റമാക്കാനുള്ള നടപടികളാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.