Connect with us

ration mustering

സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുവരെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തി വെയ്ക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍

റേഷന്‍വിതരണം എല്ലാ കാര്‍ഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്

Published

|

Last Updated

തിരുവനന്തപുരം | റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതുവരെ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തി വെയ്ക്കുന്നതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തകരാര്‍ പരിഹരിക്കുന്നതിന് എന്‍ ഐ സിയ്ക്കും ഐ ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ്ങ് നിര്‍ത്തിയത്.

റേഷന്‍വിതരണം എല്ലാ കാര്‍ഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിച്ചതായി എന്‍ ഐ സിയും ഐ ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.

 

 

Latest