Connect with us

KSEB

സംസ്ഥാനത്ത് ഉടനെ വൈദ്യുതി നിയന്ത്രണമില്ലെന്നു മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈകുന്നേരം ഏഴു മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് നിര്‍ദ്ദേശം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഉടനെ വൈദ്യുതി നിയന്ത്രണമില്ലെന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
നിയന്ത്രണം വേണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശമെന്നും എന്നാല്‍ നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ജനം സഹകരിച്ചാല്‍ നിയന്ത്രണം ഒഴിവാക്കാനാകും. മഴ തുടങ്ങുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് അനുകൂല അന്തരീക്ഷം വരും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ മറ്റന്നാള്‍ തീരുമാനമെടുക്കും.

മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ല. രാജ്യമൊട്ടാകെ ഉയര്‍ന്ന വൈദ്യുതാവശ്യകത അനുഭവപ്പെടുകയാണ്. ഇതു മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവ് കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നു കെ എസ് ഇബി അഭ്യര്‍ഥിച്ചു.

വൈദ്യുതി നിയന്ത്രണം എര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം ഏഴു മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്നാണ് കെ എസ് ഇ ബിയുടെ അഭ്യര്‍ഥന.

 

Latest