Connect with us

Kerala

മന്ത്രി കെ രാധാകൃഷ്ണന്റെ ആകെ ആസ്തി 3.57 ലക്ഷം; കൈവശം പതിനായിരം രൂപ

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള ആസ്തി വിവരങ്ങളുടെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

Published

|

Last Updated

പാലക്കാട് |  ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി മന്ത്രി കെ രാധാകൃഷ്ണന്റെ ആകെ ആസ്തി 3.57 ലക്ഷം രൂപ. മന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവന്‍സും ഉള്‍പ്പെടെയാണിത്. 10,000 രൂപയാണ് ആകെ കൈവശമുള്ളത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള ആസ്തി വിവരങ്ങളുടെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

എട്ട് ബേങ്കുകളിലായി 1,90,926 രൂപയാണ് കെ രാധാകൃഷ്ണന് നിക്ഷേപമുള്ളത്. 2,10,926 രൂപയാണ് കെ രാധാകൃഷ്ണന്റെ മൊത്തം ആസ്തിമൂല്യം. മാതാവ് വടക്കേവളപ്പില്‍ വീട്ടില്‍ ചിന്നയ്ക്ക് നിക്ഷേപവും സ്വര്‍ണവുമുള്‍പ്പെടെ 93,711 രൂപയുടെ ആസ്തി മൂല്യമാണുള്ളത്. കൈവശം 1,000 രൂപയും 11 ഗ്രാമുള്ള സ്വര്‍ണമാലയും നാലുഗ്രാമിന്റെ സ്വര്‍ണക്കമ്മലുമുണ്ട്. ഇതിന് പുറമെ മാതാവിന് ബേങ്കില്‍ 2,711 രൂപയാണ് നിക്ഷേപം.

 

Latest