Connect with us

Kerala

ശബരിമലയില്‍ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍

യഥാര്‍ത്ഥ ഭക്തര്‍ ആരും മാലയൂരിയോ തേങ്ങയുടച്ചോ പോയിട്ടില്ലെന്നും കടപ ഭക്തന്മാര്‍ മാത്രമാണ് അതു ചെയ്തിട്ടുള്ളതെന്നും നിയമസഭയില്‍ എം വിന്‍സന്റിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  ശബരിമലയില്‍ ദര്‍ശനം നടത്താതെ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ത്ഥ ഭക്തര്‍ ആരും മാലയൂരിയോ തേങ്ങയുടച്ചോ പോയിട്ടില്ലെന്നും കടപ ഭക്തന്മാര്‍ മാത്രമാണ് അതു ചെയ്തിട്ടുള്ളതെന്നും നിയമസഭയില്‍ എം വിന്‍സന്റിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പോലീസിന്റെ നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണമാക്കയെന്നായിരുന്നു എം വിന്‍സന്റ് നിയമസഭയില്‍ പറഞ്ഞത്.

ചരിത്രത്തില്‍ ആദ്യമായി ശബരിമലയില്‍ പോകാന്‍ മാലയിട്ട അയ്യപ്പഭക്തര്‍ക്ക് പന്തളം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ വന്ന് മാലയൂരേണ്ട ഗതികേട് ഇത്തവണയുണ്ടായിയെന്ന് എം വിന്‍സെന്റ് പറഞ്ഞു. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. നവകേരള സദസ്സില്‍ നിന്നും വന്ന് മന്ത്രിക്ക് തന്നെ ഈ കാര്യങ്ങള്‍ നേരിട്ട് ശ്രദ്ധിക്കേണ്ടി വന്നുവെന്നും എം വിന്‍സെന്റ് പറഞ്ഞു.

ശബരിമലയില്‍ ഉണ്ടായ അഭൂതപൂര്‍വമായ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നല്ല രീതിയില്‍ ഇടപെട്ടു. പോലീസ് ഇടപെട്ടില്ലെങ്കില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ വേറെയാണെന്നും മന്ത്രി പറഞ്ഞു.ശബരിമലയെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടി എടുത്തോ എന്ന കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന്, ശബരിമലയില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം നടന്നുവെന്ന് മന്ത്രി പറഞ്ഞു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചു. ആന്ധ്രയില്‍ നിന്നുള്ള ദൃശ്യം ശബരിമലയിലേതാണെന്നു വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി.വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. സൈബര്‍ സെല്‍ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു