Kerala
മന്ത്രി കെ രാജന് വീണ് പരുക്കേറ്റു
മന്ത്രിയെ ഉടന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍ | ഔദ്യോഗിക പരിപാടിക്കിടെ റവന്യൂ മന്ത്രി കെ രാജന് വീണ് പരുക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദ്ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ മന്ത്രി പടികളില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു.
മന്ത്രിയെ ഉടന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ പരുക്ക് സാരമുള്ളതല്ലെന്ന് ഓഫീസ് അറിയിച്ചു.
---- facebook comment plugin here -----