Connect with us

Kerala

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്നും ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമാണ്. വേലി കെട്ടിയാലോ മതില്‍ ഉണ്ടാക്കിയാലോ മറ്റൊരു വഴിയിലൂടെ മൃഗങ്ങള്‍ എത്തും. വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരം. വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍ മാത്രം പോര. വന്യജീവികളിലും ജനന നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിഷേധിച്ചു. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

 

Latest