Connect with us

govt& governor conflict

മന്ത്രി എം ബി രാജേഷ് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ പരിപാടിയിലേക്ക് ക്ഷണിച്ചു

ബില്ലുകള്‍ ഒപ്പിടാത്തതടക്കമുള്ള കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്ന് രാജ്ഭവന്‍

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാറുമായി ഗവര്‍ണര്‍ പോരടിക്കുന്നതിനിടെ മന്ത്രി എം ബി രാജേും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ്ഭവന്‍ സന്ദര്‍ശിച്ചു. സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയത്. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന തലത്തില്‍ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.സര്‍ക്കാറിന്റെ സുപ്രധാന പരിപാടിയായത്കൊണ്ടാണ് എക്സൈസ് മന്ത്രി എന്ന നിലയില്‍ എം ബി രാജേഷ് രാജ്ഭവനിലെത്തിയത്. ഗവര്‍ണറ അനുനയിപ്പിക്കാനാണ് മന്ത്രിയുടെ സന്ദര്‍ശനമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് മന്ത്രിയും രാജ്ഭവനും നിഷേധിച്ചു.

ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിക്ക് പോയാല്‍ ഒക്ടോബര്‍ മൂന്നിന് മാത്രമേ തിരിച്ചെത്തുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ഇന്ന് സന്ദര്‍ശിച്ചത്. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ മറ്റ് വിവാദ വിഷയങ്ങളൊന്നും കടന്നുവന്നിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. സര്‍ക്കാര്‍ പരിപാടിയിലേക്ക് ക്ഷണിക്കാനാണ് മന്ത്രി എത്തിയത്. ബില്ലുകളില്‍ ഒപ്പിടാത്തതടക്കമുള്ള മറ്റു കാര്യങ്ങളോന്നും ചര്‍ച്ചയായിട്ടില്ലെന്നും രാജ്ഭവന്‍ അറിയിച്ചു.

നിലവില്‍ അഞ്ചു ബില്ലുകളില്‍ മാത്രമാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്. ഇനിയും ആറ് ബില്ലുകളിലാണ് അദ്ദേഹം ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സര്‍വകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

Latest