Connect with us

minister muhammed riyas

ഫാരിസ് അബൂബക്കര്‍ ബന്ധുവെന്ന ആരോപണത്തെ പരിഹസിച്ചു തള്ളി മന്ത്രി മുഹമ്മദ് റിയാസ്

തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്റെ പരിഹാസം

Published

|

Last Updated

തിരുവനന്തപുരം |  വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ തന്റെ ഉമ്മയുടെ സഹോദരനാണെന്ന ആരോപണത്തെ പരിഹസിച്ചു തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്.

തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്റെ പരിഹാസം. ഇതുവരെ ഫോണില്‍ പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കറെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് ഫാരിസ് അബൂബക്കറെന്നു പി സി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.

---- facebook comment plugin here -----

Latest