Connect with us

KERALA PWD

ചുമതല പൊതുമരാമത്ത് മന്ത്രിക്ക്; പ്രവർത്തന വിലയിരുത്തലിന് ഇനി നിരീക്ഷണ സംഘം

പരിപാലന വിഭാഗം ചീഫ് എൻജിനീയർക്ക് മുഖ്യ ചുമതല. പദ്ധതി പുതുവർഷം തുടക്കത്തിൽ

Published

|

Last Updated

തിരുവനന്തപുരം | പൊതുമരാമത്തിന് കീഴിൽ വിവിധ തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങൾ രൂപവത്കരിക്കാൻ തീരുമാനം. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ വയെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ സംഘത്തിന്റെ ചുമതലയെന്ന് മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതുവ ർഷം തുടക്കത്തിൽ തന്നെ പദ്ധതി തുടങ്ങുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ മിഷൻ ടീമാണ് ഇതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കിയിയിരിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലും ഒരോ ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. നിലവിൽ മൂന്ന് ചീഫ് എൻജിനീയർമാർക്കായിരിക്കും ചുമതല. ഇതിൽ പരിപാലന വിഭാഗം ചീഫ് എൻജീയർക്ക് മുഖ്യ ചുമതല നൽകും.

മണ്ഡലത്തിൽ നിന്ന് ഉദ്യോ ഗസ്ഥർ നേരിട്ട് പരിശോധിച്ച് നൽകുന്ന ഫോട്ടോയും വീഡിയോയും സഹിതമുള്ള റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് കൃത്യമായി പരിശോധിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ലൈവായി അറിയുന്നതിന് പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കും. മഴ കഴിഞ്ഞുള്ള റോഡ് നിർമാണത്തിനായി 213.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഗുണമേന്മ ഉറപ്പു വരുത്താനുമുള്ള പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

Latest