Connect with us

Kerala

റോഡുകളില്‍ മഹാ ഭൂരിപക്ഷവും ഗതാഗത യോഗ്യമെന്ന് പൊതുമരാമത്ത് മന്ത്രി; കുഴിയില്ലാത്ത റോഡിനായി മുഖ്യമന്ത്രി ചുറ്റേണ്ടി വന്നെന്ന് നജീബ് കാന്തപുരം

റോഡിലെ കുഴി സഭയില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ റോഡുകളില്‍ മഹാ ഭൂരിപക്ഷവും പൂര്‍ണ്ണ ഗതാഗത യോഗ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് . ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്ന കാഴ്ച്ചപ്പാടാണ് പൊതുമരാമത്ത് വകുപ്പിനെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്താകെ 2, 35,000 കി.മീ റോഡ് ഉണ്ട്. അതില്‍ 29,522 കി. മീ റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും രണ്ട് ലക്ഷത്തോളം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കീഴിലാണ്. ഗ്രാമീണ റോഡുകള്‍ നല്ല നിലയില്‍ ടാര്‍ ചെയ്തു.റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് പിഡബ്ല്യുഡി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.4095 കി.മീ റോഡില്‍ പ്രവര്‍ത്തി നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ പൗരന്റെ വഴി നടക്കാനുള്ള അവകാശം നിഷേധിച്ചെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. യുദ്ധ ഭൂമിയിലേക്ക് പോകുന്നത് പോലെയാണ് ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി എന്ന അവസ്ഥയാണെന്നും നജീബ് കാന്തപുരം വിമര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ എത്ര റോഡിലൂടെ ആളുകള്‍ക്ക് എല്ലൊടിയാതെ നടക്കാനാകുമെന്നും നജീബ് കാന്തപുരം ചോദിച്ചു. കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ തൃശൂര്‍ – കുറ്റിപ്പുറം റോഡില്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചെന്നും നജീബ് കാന്തപുരം പറഞ്ഞു.

 

Latest