farming
സംഘകൃഷി കാലഘട്ടത്തിൻ്റെ അനിവാര്യം: മന്ത്രി പി പ്രസാദ്
സംസ്ഥാനത്ത് എല്ലായിടത്തും എസ് വൈ എസ് നടത്തുന്ന സംഘകൃഷിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട | എല്ലാവരും കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കേണ്ട കാലമാണെന്നും സംഘകൃഷി കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും കൃഷിമന്ത്രി പി പ്രസാദ്. എസ് വൈ എസ് സംഘകൃഷിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന കൃഷിയെ ഗൗരവമായി കാണാത്തതിൻ്റെ തിക്തഫലങ്ങൾ നമ്മെ വേട്ടയാടുകയാണ്. കൃഷിയോടുള്ള അവഗണനയാണ് ഭക്ഷണ ശൈലിയിലൂടെയും മറ്റും ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്നത്. ഭക്ഷണം ആരോഗ്യത്തിനും ജീവിതത്തിനും എന്നത് മാറി രോഗത്തിനും മരണത്തിനും കാരണമാകുന്നുവെന്ന അപകടകരമായ സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലായിടത്തും എസ് വൈ എസ് നടത്തുന്ന സംഘകൃഷിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.