Connect with us

Kerala

മന്ത്രി പി രാജീവിന്റെ വാദം തെറ്റ്; മാസപ്പടിക്കായി സിഎംആര്‍എല്ലിന്റെ ഖനന ലൈസന്‍സ് റദ്ദാക്കുന്നത് അഞ്ച് വര്‍ഷം വൈകിപ്പിച്ചു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത് മാസപ്പടി വിവാദം ഉയര്‍ന്നതിന് ശേഷം മാത്രമാണ്

Published

|

Last Updated

തിരുവനന്തപുരം |  മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്ലിന്റെ ഖനന ലൈസന്‍സ് റദ്ദാക്കുന്നത് വൈകിപ്പിച്ചതിലൂടെ പിവിക്കും മകള്‍ക്കും കോടിക്കണക്കിന് രൂപ ലഭിച്ചെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നതായും കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കിയതില്‍ മന്ത്രി പി രാജീവിന്റെ വാദം തെറ്റാണ്. കേന്ദ്ര നിര്‍ദേശം വന്നയുടന്‍ ഖനന ലൈസന്‍സ് റദ്ദാക്കിയില്ല. വീണ്ടും അഞ്ചുവര്‍ഷം വൈകിയാണ് സിഎംആര്‍എല്ലിന് നല്‍കിയ സ്ഥലം ഏറ്റെടുത്തതെന്നും അതിന് കാരണം മാസപ്പടിയാണന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് നല്‍കിയ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത് മാസപ്പടി വിവാദം ഉയര്‍ന്നതിന് ശേഷം മാത്രമാണ്. കരിമണല്‍ഖനന ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം 2019 നിയമഭേദഗതി കൊണ്ടു വന്നിട്ടും അഞ്ചു വര്‍ഷം വെച്ച് വൈകിപ്പിച്ച ശേഷം 2023 ഡിസംബര്‍ 18നാണ് വ്യവസായ വകുപ്പ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ഫെബ്രുവരി 19നാണ് എല്ലാ അറ്റമിക്ക് ധാതുക്കളുടെയും ഖനനം പൊതുമേഖലാ സ്ഥാപനങ്ങള്‍മാത്രം നടത്തിയാല്‍മതി എന്ന നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ അഞ്ചു വര്‍ഷം വെച്ചു താമസിപ്പിച്ചതിന് ശേഷമാണ് കരിമണല്‍ഖനത്തിനായി സിഎംആര്‍എല്‍ കമ്പനിയുടെ ഉപകമ്പനിയായ കേരള റെയര്‍ ഏര്‍ത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന് നല്‍കിയ നാല് ഖനന അനുമതികള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ തയാറായത്.-മാത്യു കുഴല്‍നാടന്‍ ആരോപിച്ചു

 

 

Latest