Connect with us

Kerala

എ ഐ ക്യാമറകള്‍ വഴി ഒരുവര്‍ഷം കൊണ്ട് 365 കോടി രൂപ ലഭിച്ചതായി മന്ത്രി പി രാജീവ്

726 ക്യാമറകളാണ് ഈ സംവിധാനം വഴി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചത്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ വഴി 365 കോടി രൂപ ഫൈന്‍ ഇനത്തില്‍ ലഭിച്ചതായി മന്ത്രി പി രാജീവ്. വാഹനാപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ 2023 ജൂണ്‍ അഞ്ചാം തിയതിയാണ് എഐ ക്യാമറ സംസ്ഥാനത്ത് ആരംഭിച്ചത്.

726 ക്യാമറകളാണ് ഈ സംവിധാനം വഴി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചത്. 232 കോടി രൂപ ചെലവിലായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്.മന്ത്രി പറഞ്ഞ കണക്ക് പ്രകാരം ഒരു വര്‍ഷം കൊണ്ട് മാത്രം പദ്ധതിക്ക് വേണ്ടി ചെലവഴിച്ച തുകയിലും അധികം രൂപ ലഭിച്ചിട്ടുണ്ട്. 133 കോടി രൂപയാണ് ഒരു വര്‍ഷം കൊണ്ട് അധികമായി ലഭിച്ചത്.

Latest