Connect with us

Kerala

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി പി രാജീവ് രംഗത്ത്

കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന സംശയമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉയര്‍ത്തുന്നതെന്ന് മന്ത്രി പി രാജീവ് . കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കാതെ വ്യവസായം തുടങ്ങാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം എന്നും  മന്ത്രി വ്യക്തമാക്കി. അതിസമ്പന്നരുടെ താല്‍പര്യം മാത്രമാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ബിജെപി വിരുദ്ധ നിലപാടിന്റെ ഏറ്റവും ശക്തമായ രൂപം ഇടതുപക്ഷമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest