Connect with us

Kerala

മന്ത്രി പി രാജീവ് കാന്തപുരത്തെ സന്ദർശിച്ചു

സൗഹൃദ സംഭാഷണത്തിന് പുറമെ സമകാലിക സാമൂഹിക സാഹചര്യങ്ങളും സംസാര വിഷയമായി

Published

|

Last Updated

കോഴിക്കോട് | കേരള വ്യവസായ മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മർകസ് നോളജ് സിറ്റിയിൽ ഇന്ന് രാവിലെ നടന്ന ‘വിഷണറി ടോക്കിന്’ ശേഷമാണ് മന്ത്രി കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിലെത്തിയത്.

അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ സമകാലിക സാമൂഹിക സാഹചര്യങ്ങളും സംസാര വിഷയമായി. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി  വസീഫ് സംബന്ധിച്ചു.

Latest