Connect with us

ksu protest

മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കെ എസ് യു പ്രവര്‍ത്തകര്‍ തടഞ്ഞു

ശ്രീകേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിഷേധിച്ചു

Published

|

Last Updated

തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം കെ എസ് യു പ്രവര്‍ത്തകര്‍ തടഞ്ഞു. തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ എസ് യു മന്ത്രി ബിന്ദുവിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചിരുന്നു. പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണു മന്ത്രിയുടെ വാഹനം തടഞ്ഞത്.

കെ എസ് യു പ്രവര്‍ത്തകെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ ബലം പ്രയോഗിച്ച് പോലീസ് കെ എസ് യു പ്രവര്‍ത്തകരെ നീക്കം ചെയ്തു.

തനിക്കെതിരെ കെ എസ് യു എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് തനിക്കും അവര്‍ക്കും അറിയില്ലെന്നു മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. കേരളീയം പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്.