Connect with us

Kerala

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരിക്കാനുള്ള ഇടപെടലുകളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു

ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ഉത്തരവുകളാണ് ഇപ്പൊള്‍ കോടതിയില്‍ നിന്ന് വന്നിട്ടുള്ളത്

Published

|

Last Updated

തിരുവന്തപുരം | ഉന്നത വിദ്യാഭ്യാസമേഖലയില്‍ കാവിവത്കരണ ഇടപെടലുകളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നതായും മന്ത്രി ആരോപിച്ചു.

ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്ന ഉത്തരവുകളാണ് ഇപ്പൊള്‍ കോടതിയില്‍ നിന്ന് വന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സര്‍വകലാശാലകള്‍ക്കൊപ്പം നില്‍ക്കേണ്ട ചുമതലയാണ് ഗവര്‍ണര്‍ക്കുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.