Connect with us

minister bindu

സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മാ മുന്നണിയായി യു ഡി എഫ് അധഃപതിച്ചെന്ന് മന്ത്രി ആര്‍ ബിന്ദു

യു ഡി എഫിന്റെ അധഃപതനത്തിന് തെളിവാണ് ഹരിഹരന്റെ പരാമര്‍ശം

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മാ മുന്നണിയായി യു ഡി എഫ് അധഃപതിച്ചെന്ന് മന്ത്രി ആര്‍ ബിന്ദു. ആര്‍ എം പി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

യു ഡി എഫിന്റെ അധഃപതനത്തിന് തെളിവാണ് ഹരിഹരന്റെ പരാമര്‍ശമെന്നും കെ കെ രമ അടക്കമുള്ള യു ഡി എഫിലെ സ്ത്രീ നേതൃത്വം തിരുത്തല്‍ ശക്തികളാകണമെന്നും മന്ത്രി പറഞ്ഞു. വടകരയില്‍ നടന്ന, ‘സിപിഎം വര്‍ഗീയതയ്ക്കെതിരെ നാടൊരുമിക്കണം’ എന്ന ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കവേയാണ് ആര്‍എംപി കേന്ദ്രകമ്മിറ്റി അംഗം കെഎസ് ഹരിഹരന്‍ വിവാദ പ്രസ്താവന നടത്തിയത്.

സംഭവം വിവാദമായതോടെ കെ കെ രമ ഉള്‍പ്പടെ യു ഡി എഫ് നേതാക്കള്‍ ഹരിഹരനെ തള്ളി രംഗത്തെത്തി.