Connect with us

judiciary

ജുഡീഷ്യറിയുടെ സ്വതന്ത്രനില സംരക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു

സാമൂഹികവും സാംസ്കാരികവുമായ സ്വാധീനങ്ങൾക്ക് ജുഡീഷ്യറിയിലും സാധ്യതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ജുഡീഷ്യറിയുടെ സ്വതന്ത്രനില ബാഹ്യശക്തികളുടെ സ്വാധീനമേശാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാഷണൽ യൂനിവേഴ്സിറ്റി ഓഫ് ലോ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

എന്നാൽ, സമൂഹത്തിനകത്തു തന്നെയാണ് ജുഡീഷ്യറിയും പ്രവർത്തിക്കുന്നത് എന്നതിനാൽ സാമൂഹികവും സാംസ്കാരികവുമായ സ്വാധീനങ്ങൾക്ക് ജുഡീഷ്യറിയിലും സാധ്യതയുണ്ട്. ഇത്തരം സാമൂഹിക വ്യവഹാരങ്ങളോട് വിമർശാത്മക അകലം പുലർത്തി സ്വന്തം സ്വതന്ത്രനില സംരക്ഷിക്കപ്പെടണമെന്നത്, എന്ത് പ്രയാസമുണ്ടെങ്കിലും ജുഡീഷ്യറിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.