National
യുപിയില്‍ മന്ത്രിയ്ക്ക് വധ ഭീഷണി; പോലീസ് കേസെടുത്തു
ഹസ്രത്ഗഞ്ചിലെ കോട്ട്വാലി പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹസ്രത്ഗഞ്ച് ഉത്തര്‍പ്രദേശില്‍ ക്യാബിനറ്റ് മന്ത്രി നന്ദ് ഗോപാല്‍ ഗുപ്തയ്ക്ക് വധഭീഷണി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഹസ്രത്ഗഞ്ചിലെ കോട്ട്വാലി പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകള്‍ തുടര്‍ച്ചയായി വന്ന സാഹചര്യത്തിലാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രാഥമിക അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
പ്രതിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
---- facebook comment plugin here -----