National
ഹിമാചല്‍ പ്രദേശില്‍ മന്ത്രി രാജിവച്ചു; പ്രതിസന്ധി രൂക്ഷം
പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് ആണ് രാജിവച്ചത്. പി സി സി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനാണ്

ധരംശാല | ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മന്ത്രിയുടെ രാജി. പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് ആണ് രാജിവച്ചത്.
മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിനെ വിമര്‍ശിച്ചു കൊണ്ടാണ് വിക്രമാദിത്യ സിങ് രാജിവച്ചത്. സംസ്ഥാനത്തെ പ്രതിസന്ധിക്കു കാരണം സുഖുവാണെന്ന് അദ്ദേഹം ആരോപിച്ചു.
പി സി സി അധ്യക്ഷ പ്രതിഭാ സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്.
---- facebook comment plugin here -----