Connect with us

Kerala

മന്ത്രി റിയാസിനും കെ ടി ജലീലിനും പോപ്പുലര്‍ ഫ്രണ്ട് ബന്ധം; കടുത്ത ആരോപണവുമായി പി സി ജോര്‍ജ്

റിയാസിനെതിരെ എന്‍ ഐ എ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അകത്തുപോകാനിരിക്കുകയാണെന്നും ജോര്‍ജ്.

Published

|

Last Updated

തിരുവനന്തപുരം | പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും മുന്‍ മന്ത്രി കെ ടി ജലീലിനും പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപിച്ച് പി സി ജോര്‍ജ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം. റിയാസിനെതിരെ എന്‍ ഐ എ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അകത്തുപോകാനിരിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനും എസ് ഡി പി ഐക്കും വളംവെച്ചു കൊടുക്കുന്നതും പിണറായി വിജയനാണെന്നും മകളെ കെട്ടിച്ചുകൊടുത്തില്ലേയെന്നും ജോര്‍ജ് പറഞ്ഞു. പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടി വരുമെന്നതിനാലാണ് കോഴിക്കോട്ട് പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പ്രസംഗിച്ച അഫ്സല്‍ ഖാസിമിയെ അന്നുതന്നെ അറസ്റ്റ് ചെയ്യാതിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

കേരളത്തില്‍ എസ് ഡി പി ഐയെ വളര്‍ത്തുന്നതിന്റെ പ്രധാന നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്. ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും പകരം യഥാര്‍ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.