Kerala
ജല വകുപ്പിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ സാധിക്കില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി
തിരുവനന്തപുരം | ജല വകുപ്പിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വിമര്‍ശനം സ്വാഗതം ചെയുന്നു, വിഷയത്തെ ഗൗരവമായി കാണുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം കാരണം പല റോഡുകളുടെയും പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ സാധിക്കില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ചൂണ്ടിക്കാട്ടി.
കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ഇതിനോട് പ്രതികരിക്കുകരയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍