Connect with us

V Sivankutty

മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ നിയമസഭയിലും തള്ളി മന്ത്രി വി ശിവന്‍കുട്ടി

പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ല

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ നിയമസഭയിലും തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്നും കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ പാസാകുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍ സഭയില്‍ നിലപാട് അറിയിച്ചു. വീടിനടുത്തുള്ള ഒരു കുട്ടി വീട്ടില്‍ വന്ന് തനിക്കൊരു അപേക്ഷ തന്നു. അതില്‍ നിരവധി അക്ഷരത്തെറ്റ് കണ്ടു. അത് കണ്ടപ്പോള്‍ വിഷമം തോന്നി. അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പ്രസംഗത്തില്‍ പറയാന്‍ കാരണം.

അത് മൊത്തത്തില്‍ കേരളത്തില്‍ പ്രശ്‌നമാക്കേണ്ടതില്ല. ഓള്‍ പാസ് യു ഡി എഫ് കാലത്തും ഇപ്പോഴും ഉണ്ട്. അതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല. ജനാധിപത്യ രാജ്യമല്ലേ താന്‍ പറഞ്ഞ കാര്യത്തില്‍ ചര്‍ച്ച നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest