Connect with us

Kerala

ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളമെന്ന് മന്ത്രി; കെ എസ് ആര്‍ ടി സിയില്‍ വേതന പ്രതിസന്ധിക്ക് പരിഹാരമാകുന്നു

ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതല്‍ തന്നെ നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ വേതന പ്രതിസന്ധിക്ക് പരിഹാരമൊരുക്കി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. ജീവനക്കാര്‍ക്ക് ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചു. ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതല്‍ തന്നെ നല്‍കാനും തീരുമാനമായി.

സര്‍ക്കാര്‍ സഹായത്തോടെ തന്നെയാണ് ശമ്പളം നല്‍കുക. എസ് ബി ഐയില്‍ നിന്ന് 100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എടുക്കും. സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ തിരിച്ചടയ്ക്കും. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മാസം തോറും 50 കോടി സര്‍ക്കാര്‍ തുടര്‍ന്നും നല്‍കും.

വരുമാനത്തിന്റെ അഞ്ച് ശതമാനം പെന്‍ഷനു വേണ്ടി മാറ്റിവെക്കും. രണ്ട് മാസത്തിനകം പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനാവും. പി എഫ് ആനുകൂല്യങ്ങളും താമസിയാതെ കൊടുക്കാനാകും.

ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം നല്‍കണമെന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏല്‍പ്പിച്ച ചുമതല. ധനമന്ത്രി വലിയ സഹായം നല്‍കി. 20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും. കെ എസ് ആര്‍ ടി സിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതായും ഇനി ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Latest