Connect with us

Kerala

ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഉപയോഗിക്കുന്ന ബസ് ആഡംബരമല്ലേയെന്ന് മന്ത്രി ശിവന്‍കുട്ടി

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറന്‍സ് റൂമും ശുചിമുറിയുമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം

Published

|

Last Updated

തിരുവനന്തപുരം | നവകേരള സദസ്സിന് ഉപയോഗിച്ചത് ആഡംബര ബസാണെന്ന് വിശേഷിപ്പിച്ച കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി.രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറന്‍സ് റൂമും ശുചിമുറിയുമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത്തരം സജീകരണങ്ങള്‍ ബസിലുണ്ടെങ്കില്‍ അത് അത്യാഡംബര ബസെന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന യാത്രയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് എല്ലാം തെറ്റാന്ന് വിളിച്ചുപറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കെ സുധാകരനും വിഡി സതീഷനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി ബസില്‍ യാത്ര നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ ശിവന്‍കുട്ടി സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് നെഗറ്റീവ് രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും കുറ്റപ്പെടുത്തി.