Connect with us

Kerala

ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി

വീണക്കെതിരായ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്ന്

Published

|

Last Updated

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നും കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു.

പി എംശ്രീയിലെ നിലപാടിലും ശിവന്‍കുട്ടി ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ചു. പദ്ധതിയുടെ പേരില്‍ 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയുമണ്ടെങ്കില്‍ ഓഫീസില്‍ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നല്‍കാമെന്ന് മന്ത്രി പറഞ്ഞു.

രണ്ട് കമ്പനികള്‍ക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായുള്ളതെന്നും രാഷ്ട്രീയമായി കേസിനെ മാറ്റാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായി ബിനോയ് വിശ്വം പറഞ്ഞത്.

എക്‌സാലോജിക് കേസ് വേറൊരു കേസാണ്. അത് എല്‍ഡിഎഫിന്റെ കേസ് അല്ല. കമ്പനി ആരംഭിക്കാനുള്ള എല്ലാ അവകാശവും വീണയ്ക്കുണ്ട്. കമ്പനിയുടെ ഇടപാടിനെപ്പറ്റി സിപിഐക്ക് അറിയില്ല. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സിപിഐ ഒപ്പം നില്‍ക്കും. മകളുടെ കാര്യത്തില്‍ സിപിഐക്ക് ബന്ധമില്ല എന്നും വ്യക്തമാക്കിയിരുന്നു.

 

Latest