Connect with us

International

ലോക ബാങ്ക് വാര്‍ഷിക യോഗത്തില്‍ പാനലിസ്റ്റായി മന്ത്രി വീണാ ജോര്‍ജ്

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുഞ്ഞുങ്ങളുടെ പോഷകാഹാരവും ആരോഗ്യവും എന്നീ വിഷയങ്ങളിലെ ഔപചാരിക ചര്‍ച്ചകളില്‍ പാനലിസ്റ്റ് ആയിട്ടാണ് വേള്‍ഡ് ബാങ്കിന്റെ ക്ഷണം.

Published

|

Last Updated

വാഷിംഗ്ടണ്‍ | വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക മീറ്റിംഗുകളില്‍ പാനലിസ്റ്റായി പങ്കെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാഷിംഗ്ടണ്‍ ഡി സിയില്‍ എത്തിച്ചേര്‍ന്നു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുഞ്ഞുങ്ങളുടെ പോഷകാഹാരവും ആരോഗ്യവും എന്നീ വിഷയങ്ങളിലെ ഔപചാരിക ചര്‍ച്ചകളില്‍ പാനലിസ്റ്റ് ആയിട്ടാണ് വേള്‍ഡ് ബാങ്കിന്റെ ക്ഷണം. നാളെ മുതലുള്ള ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. ‘ഏജിങ്’ സംബന്ധിച്ച മന്ത്രിതല അനൗപചാരിക ചര്‍ച്ചയിലും മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും.