Connect with us

Ongoing News

മന്ത്രി വീണാ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി മുരളീധരന്‍

കേരള സര്‍ക്കാര്‍ ഹോണറേറിയം കൂട്ടാത്തതാണ് ആശ വര്‍ക്കേഴ്‌സ് സമരം തുടരാന്‍ കാരണം. പക്ഷേ സമരത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനു മേല്‍ കെട്ടിവെക്കാനാണ് മന്ത്രിയുടെ ഡല്‍ഹി നാടകം.

Published

|

Last Updated

ന്യൂഡല്‍ഹി | ആശ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡല്‍ഹിക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ ജോര്‍ജ് ‘ആശമാരെ’ മാത്രമല്ല കേരളത്തെയാകെ വഞ്ചിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.

ക്യൂബയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ വരാനാണ് ആശ സമരം കാരണമാക്കിയത്. അത്താഴവിരുന്ന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയെന്നിരിക്കേ, മന്ത്രി അക്കാര്യം മാധ്യമങ്ങളോടടക്കം മറച്ചുവച്ചു.

കേരള സര്‍ക്കാര്‍ ഹോണറേറിയം കൂട്ടാത്തതാണ് ആശ വര്‍ക്കേഴ്‌സ് സമരം തുടരാന്‍ കാരണം. പക്ഷേ സമരത്തിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനു മേല്‍ കെട്ടിവെക്കാനാണ് മന്ത്രിയുടെ ഡല്‍ഹി നാടകമെന്നും വി മുരളീധരന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest