Kerala
മന്ത്രി വീണ ജോര്‍ജിന് കൊവിഡ്; മുന്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റി
ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ മന്ത്രിയുടെ മുന്‍ നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി അവരുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
---- facebook comment plugin here -----